Connect with us

Kerala

മലപ്പുറത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം  

Published

|

Last Updated

വണ്ടൂർ | ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ചെമ്പ്രശ്ശേരി ഈസ്റ്റിലെപരേതനായ വടക്കന്‍ മുഹമ്മദിന്റെമകന്‍ മുഹ്‌യുദ്ധീന്‍ സഖാഫി എന്ന മോയിന്‍ കുട്ടി (40) യാണ്മരണപ്പെട്ടത്. ബുധനാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെ തൊടിയപ്പുലത്തിനടുത്ത്ആക്കുമ്പാറിലാണ്സംഭവം.ജോലി സ്ഥലമായ എറണാകുളത്തേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് നടക്കുന്നതിനിടെ ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

പാളത്തിലൂടെ ഇരുപത് മീറ്ററോളം മുന്നോട്ട് പോയതിന് ശേഷമാണ് ട്രെയിന്‍ നിര്‍ത്താനായത്. എസ് വൈ എസിന്റെ സജീവ പ്രവര്‍ത്തകനായ മുഹ്‌യുദ്ധീന്‍ സഖാഫിചെമ്പ്രശ്ശേരി ഈസ്റ്റ് യൂണിറ്റിലെ സംഘടനാ കാര്യ സെക്രട്ടറിയാണ്. ഇല്ലിക്കല്‍ ഫാത്തിമയാണ് മാതാവ്.

ഭാര്യ:റംലത്ത്. മുഹമ്മദ് ബാസ്വിത്,ഫാത്തിമ റൈഹാന,ഫര്‍ഹ ഫാത്തിമ,നൂറ എന്നിവര്‍ മക്കളാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം മയ്യിത്ത് ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.