Connect with us

Kerala

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്ന് കേരളം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ദേശീയപാത ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രി യാത്രാ നിരോധനം പിന്‍വലിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. വ്യക്തമായ പഠനം നടത്താതെയാണ് കര്‍ണാടക രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയതെന്നും കേരളം സമര്‍പ്പിച്ച പുതിയ സത്യാവാങ്മൂലത്തില്‍ പറയുന്നു. രാത്രിയാത്ര നിരോധനം മൂലം ജനം വലയുകയാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചു.

കര്‍ണാടകം പറയുന്ന ബദല്‍ പാത പ്രായോഗികമല്ല. ഇതും കടന്നു പോകുന്നത് പരിസ്ഥിതി ലോല വനമേഖലയിലൂടെയാണ്. ഈ സാഹചര്യത്തില്‍ കര്‍ണാടക മുന്നോട്ടുവെക്കുന്ന ബദല്‍ പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാനും സമയമെടുക്കും. ഇതില്‍ എന്‍ എച്ച് 212 വഴിയുള്ള യാത്രാ നിരോധനം റദ്ദ് ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.