First Gear
പരിഷ്കരിച്ച പാഷൻ പ്രോയും ഗ്ലാമറും വിപണിയിൽ
മുംബൈ | ഹീറോ മോട്ടോകോർപിന്റെ ബി എസ് 6 പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ ഇന്ത്യൻ വിപണിയിൽ. പരിഷ്കരിച്ച പതിപ്പിന് 64,990 രൂപയാണ് എക്സ്ഷോറൂം വില. ഡ്രം, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നീ വകഭേദങ്ങളിലായി പ്രോ പുറത്തിറങ്ങിയത്. ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളുള്ള ഉയർന്ന പതിപ്പ് 67,190 രൂപയാണ് എക്സ്ഷോറൂം വില.
[irp]
ഡ്രം ബ്രേക്കുകളുള്ള ഏറ്റവും കുറഞ്ഞ എൻട്രി ലെവൽ മോഡലിന് 64,990 രൂപയുമാണ് എക്സ്ഷോറൂം വില. ഗ്ലാമർ 125 ന്റെ ബി എസ് 6 മോഡലും ഹീറോ വിപണിയിലെത്തിച്ചു. അടിസ്ഥാന ഡ്രം- ബ്രേക്ക് പതിപ്പിന് 68,900 രൂപയും ഡിസ്ക്- ബ്രേക്ക് മോഡലിന് 72,400 രൂപയാണ് എക്സ്ഷോറൂം വില.
---- facebook comment plugin here -----