Connect with us

Ongoing News

50 മില്യൺ ഫോളോവേഴ്‌സ് ഇൻസ്റ്റഗ്രാമിലും വിരാട വീര്യം

Published

|

Last Updated

മുംബൈ | ഇൻസ്റ്റഗ്രാമിൽ 50 മില്യണിലേറെ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക്. ഇതുവരെ 932 ചിത്രങ്ങളാണ് കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. 148 പേരെ കോലി ഫോളോ ചെയ്യുന്നുണ്ട്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് രണ്ടാംസ്ഥാനത്ത്. 49.9 മില്യൺ ഫോളോവേഴ്‌സാണ് പ്രിയങ്കക്കുള്ളത് മറ്റൊരു ബോളിവുഡ് താരമായ ദീപിക പദുക്കോണാണ് (44.1 മില്യൺ) മൂന്നാമത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 34.5 മില്യൻ ഫോളോവേഴ്‌സുണ്ട്.

വേൾഡിൽ ക്രിസ്റ്റ്യാനോ

ലണ്ടൻ | ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ലോകത്ത് ഒന്നാംസ്ഥാനത്ത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 200 മില്യണിലേറെ പേരാണ് റോണോയെ പിന്തുടരുന്നത്. അമേരിക്കൻ സംഗീതജ്ഞ ആരിയാന ഗ്രാൻഡെയാണ് (175 മില്യൺ) തൊട്ടുപിന്നിൽ. റോക്ക് എന്ന് വിളിപ്പേരുള്ള ഹോളിവുഡ് ഡബ്ല്യൂ ഡബ്ല്യൂ ഇ സൂപ്പർ താരം ഡ്വെയ്ൻ ജോൺസനാണ് മൂന്നാംസ്ഥാനത്ത്.

Latest