Connect with us

Kerala

പൗരത്വ നിയമത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്

Published

|

Last Updated

ചെന്നൈ | പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയില്‍ വന്‍ പ്രതിഷേധം. സംസ്ഥാന സെക്രട്ടേറിയറ്റും കലക്ടറുടെ ഓഫീസും പ്രതിഷേധക്കാര്‍ വളഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. സി എ എക്കും എന്‍ ആര്‍ സിക്കും എന്‍ പി ആറിനുമെതിരെ മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം. അടുത്ത് ചേരുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

തമിഴ്നാട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തരുതെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമാധാനപരമായ പ്രതിഷേധ പ്രകടനമാണ് തങ്ങള്‍ നടത്തുന്നതെന്നും നിയമസഭാ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. തുടര്‍ന്നായിരുന്നു പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിനെ നേരിടാന്‍ സെക്രട്ടേറിയറ്റ് പരിസരത്തും മറ്റും വന്‍ പോലീസ് സന്നാഹത്തെ സര്‍ക്കാര്‍ നിലയുറപ്പിച്ചിരിന്നു. എന്നാല്‍ തീര്‍ത്തും സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട് മുഴുവന്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.

 

 

Latest