Connect with us

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം; പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിന്റെ ആയുധശേഖരത്തില്‍നിന്നും വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതികളോട് ഹാജരാകാന്‍ നിര്‍ദ്ദേശം. 11 പൊലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവര്‍ക്ക് പുറമെ എസ്എപി ക്യാമ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.

ഐ ജി ശ്രീജിത്തിനെയാണ് കേസന്വേഷണത്തിന്റെ ചുമതല. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും.

അതേ സമയം കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest