Connect with us

Kerala

പോലീസിലെ അഴിമതികള്‍: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭം നടത്തും- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  വലിയ ക്രമക്കേട് നടന്നുവെന്ന് സി എ ജി കണ്ടെത്തിയ പോലീസിലെ വിവാദ വില്ലകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു ഡി എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പോലീസുകാര്‍ക്കായി ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കാനുള്ള പണം വകമാറ്റി ഉന്നത ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് വില്ല നിര്‍മിച്ചെന്ന് സി എ ജി കണ്ടെത്തിയ സ്ഥലമാണ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചത്.

വില്ല നിര്‍മാണത്തില്‍ വലിയ ക്രമക്കേട് നടന്നുവെന്ന് നേരിട്ട് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ സി ബി ഐ അന്വേഷണം വേണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം വലിയ പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രിയെകൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പോലീസുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും ഡി ജി പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ ഡി ജി പിക്ക് ധൈര്യം വരില്ല. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സി എ ജി റിപ്പോര്‍ട്ട് പ്രതിപക്ഷം ചോര്‍ത്തി എന്ന് സര്‍ക്കാര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അഴിമതി ചെയ്തവര്‍ക്കല്ല അഴിമതി കണ്ടെത്തിയവര്‍ക്കാണ് കുഴപ്പമെന്നതാണ് സര്‍ക്കാര്‍ നിലപാട്. സി എ ജി കണ്ടെത്തിയ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ആഭ്യന്തര സെക്രട്ടറിയേയും ക്രൈംബ്രാഞ്ച് തലവനേയും ഉപയോഗിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലക്കൊപ്പം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സി പി ജോണ്‍, എം എം ഹസന്‍ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

 

 

Latest