Connect with us

Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സംശയമുണ്ട്; പോലീസില്‍ പരാതി നല്‍കും: മേയര്‍ സൗമിനി ജെയിന്‍

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വേണമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാന്‍ വേണ്ടി ആരെങ്കിലും മനപ്പൂര്‍വം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തീപിടിത്തം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്നും മേയര്‍ പറഞ്ഞു.

സുരക്ഷ മുന്‍നിര്‍ത്തി പ്ലാന്റില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. മുന്‍പ് പല തവണ ക്യാമറകള്‍ കേടാക്കാനും ദൃശ്യങ്ങള്‍ മായ്ച്ചു കളയാനും ശ്രമം നടന്നു. പുതിയ പ്ലാന്റ് വരുക എന്നതാണ് ശാശ്വതമായ പരിഹാരമെന്നും മേയര്‍ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. നിന്നും പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Latest