Connect with us

International

ഇന്ത്യയുമായി വിപുലമായ വ്യാപാര കരാര്‍ പിന്നീടെന്ന് ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രമിരിക്കെ വിപുലമായ വ്യാപാരക്കരാര്‍ ഒപ്പിടില്ലെന്ന് ട്രംപ്. അമേരിക്കയും ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാകും. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്, ഒരുപക്ഷെ തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടായേക്കും മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ വിപുലമായ വ്യാപാരക്കരാര്‍ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ കരാറിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ നിര്‍ദേശങ്ങളും ഇനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചതും ഇന്ത്യയുടെ നിര്‍ദേശങ്ങളില്‍ പലതും അമേരിക്ക അംഗീകരിക്കാന്‍ തയ്യാറാകാത്തതുമാണ് വിപുല വ്യാപാരക്കരാറിന് തടസ്സമായതെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.