Connect with us

International

കൊറോണ: ചൈനയില്‍ മരണം 2004 ആയി ഉയര്‍ന്നു; 74,185 രോഗബാധിതര്‍

Published

|

Last Updated

ബീജിങ് | ചൈനയില്‍ കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 2004  ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയത്.74,185 പേര്‍ രോഗബാധിതരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് വുഹാനിലെ വുച്ചാന്‍ ആശുപത്രി ഡയറക്ടര്‍ ലിയു ഷിമിംഗ് മരിച്ചത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

അതേ സമയം കൊറോണ ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം ഇതുവരെ 2010 ആയി.ഹോങ്കോങ്ങില്‍ രണ്ട് ജപ്പാന്‍, തായ് വാന്‍, ഫ്രാന്‍സ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ ഓരോ മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു

ദക്ഷിണ കൊറിയയില്‍ പത്ത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 46 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ സ്ഥീരീകരിച്ചത്. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ രോഗികളെ കണ്ടെത്താനായി അധികൃതര്‍ വീടുവീടാന്തരം പരിശോധന ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്കു വിധേയമാക്കും.
അതേസമയം
കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെയും ഒഴിപ്പിക്കും. ഇതിനായി ഫെബ്രുവരി 20 ന് വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ വുഹാനിലേക്കു പറക്കും. ചൈനയിലേക്കുള്ള മരുന്നുകളും മറ്റും വിമാനത്തില്‍ അയയ്ക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ചൈനയിലെത്തി 640 ഇന്ത്യക്കാരെ മടക്കിയെത്തിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും അയയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുക്രൈനും ചൈനയിലുള്ള തങ്ങളുടെ 49 പൗരന്‍മാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം ഫെബ്രവരി മുതല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ അറിയിച്ചു

---- facebook comment plugin here -----

Latest