Connect with us

Kerala

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപ്പിടിച്ചു

Published

|

Last Updated

വര്‍ക്കല | വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപ്പിടിച്ചു. തിരുവമ്പാടി ബീച്ച് റിസോര്‍ട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല.

അപകടമുണ്ടായ ഉടന്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. അതേ സമയം നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

Latest