Connect with us

Gulf

അബുദാബിയില്‍ അഗ്‌നിശമന റോബോട്ട്

Published

|

Last Updated

അബുദാബി | അപകട സ്ഥലങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന അഗ്നിശമന റോബോട്ട് അബുദാബിയില്‍ പരീക്ഷിച്ചു. കാറ്റര്‍പില്ലര്‍ ട്രാക്കിലെ ടര്‍ബൈന്‍ ടി എ എഫ് 35 റോബോര്‍ട്ടാണ് വെള്ളവും നുരയും പുറംതള്ളുക വഴി തീ അണക്കുന്നത്. 300 മീറ്റര്‍ അകലെ നിന്ന് ക്രൂവിന് വിദൂരമായി വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. പോലീസും അഗ്നിശമന സേനാംഗങ്ങളും അടുത്തിടെ ഉപകരണം പരീക്ഷിച്ചിരുന്നതായി സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഹെഡ് ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അമ്രി പറഞ്ഞു.

ഇറ്റാലിയന്‍ എഞ്ചിനീയറിംഗ് കമ്പനിയായ എമികണ്‍ട്രോളുകളും ജര്‍മന്‍ അഗ്നിശമന സ്ഥാപനമായ മാഗിറസും ചേര്‍ന്നാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. റോഡ്, മെട്രോ ടണലുകള്‍, കെമിക്കല്‍ ഫാക്ടറികള്‍, ഓയില്‍ റിഫൈനറികള്‍, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനുകള്‍ എന്നിവയിലെ തീജ്വാലകള്‍ കൈകാര്യം ചെയ്യുന്നതില്‍ റോബോട്ട് സമര്‍ഥനാണെന്ന് കമ്പനികള്‍ അറിയിച്ചു. ആദ്യത്തെ റോബോര്‍ട്ട് സിഡ്‌നിയിലെ അഗ്നിശമന സേനാംഗങ്ങള്‍ 2015ലാണ് പുറത്തിറക്കിയത്.

---- facebook comment plugin here -----

Latest