Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍കൂടി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആറുപേര്‍ കൂടി അറസ്റ്റില്‍. അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് ചൊവ്വാഴ്ച സി ബി ഐഅറസ്റ്റ് ചെയ്തത്. എ എസ് ഐമാരായ സി ബി റജിമോന്‍, റോയ് പി വര്‍ഗീസ്, സവില്‍ പോലീസ് ഉദ്യോഗസ്ഥരായ എസ് നിയാസ്, സജീവ് ആന്റണി, ജിതിന്‍ കെ ജോര്‍ജ്,ഹോംഗാര്‍ഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്.

ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കേസിലെ മുഖ്യപ്രതി എസ് ഐ സാബുവിനെ തിങ്കളാഴ്ച സി ബ ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ചത്തെ അറസ്റ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കും. ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സി ബി ഐ നീക്കം.

കേസില്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ സാബു വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് എസ്ഐ . സാബുവിന്റെ മുന്‍കൂര്‍ ജാമ്യം മാത്രമാണ് സുപ്രീം കോടതി കഴിഞ്ഞദിവസം റദ്ദാക്കിയത്. തുടര്‍ന്ന് മറ്റു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ കോടതികളെ സമീപിക്കാന്‍ സി.ബി.ഐ. ഒരുങ്ങുകയായിരുന്നു. എന്നാല്‍ സാബുവിന്റെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ മറ്റുപ്രതികളുടെ കാര്യം കൂടി പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ അറസ്റ്റ്.
നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വാഗമണ്‍ സ്വദേശിയായ രാജ്കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ് 21നാണ് വ പീരുമേട് ജയിലില്‍ വച്ച് മരിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമര്‍ദനമാണ് മരണകാരണമെന്നാണ് കേസ്