Connect with us

National

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലിഥിയത്തിന്‍രെ വന്‍ ശേഖരം കര്‍ണാടകയില്‍ കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി  |ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വന്‍ശേഖരം കര്‍ണാടകയിലെ മാണ്ഡ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്.അതേ സമയം ചിലിയിലെ 8.6 മില്യണ്‍ ടണ്‍, ഓസ്ട്രേലിയയിലെ 1.8 മില്യണ്‍ ടണ്‍, അര്‍ജന്റീനയിലെ 1.7 മില്യണ്‍ ടണ്‍, പോര്‍ചുഗലിലെ 60,000ടണ്‍ എന്നിവിടങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കണ്ടെത്തിയത് കുറവാണെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ ആവശ്യത്തിന് ഇപ്പോള്‍ പൂര്‍ണമായും പുറത്തുനിന്നും ഇറക്കുമതി ചെയ്യുകയാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 120 കോടി ഡോളറാണ് ലിഥിയം ഇറക്കുമതിയ്ക്കായി ചെലവഴിച്ചത്.

---- facebook comment plugin here -----

Latest