Connect with us

Kerala

കെ സി വേണുഗോപാല്‍ ബി ജെ പിയുടെ രക്ഷകന്‍: പോസ്റ്റ് ഷെയര്‍ ചെയ്ത നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

Published

|

Last Updated

ആലപ്പുഴ |  കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രവര്‍ത്തനം ബി ജെ പിയെ സഹായിക്കുന്നതാണെന്നും അദ്ദേഹം ബി ജെ പിയുെട രക്ഷകനാണെന്നും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി. കായംകുളം സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദിലീപ് കുമാറിനെതിരായാണ് അച്ചടക്ക നടപടി. പാര്‍ട്ടിയുടെ സമുന്നത നേതാവായ കെ സി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നടപടി നോട്ടീസില്‍ ആലപ്പുഴ ഡി സി സി അധ്യക്ഷന്‍ എം ലിജു അറിയിച്ചു. അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി.