Connect with us

Ongoing News

സ്വാദൂറും ഓറഞ്ച് ഡിലൈറ്റ്

Published

|

Last Updated

സമൂസ, സുഖിയാൻ, എലാഞ്ചി, കിണ്ണത്തപ്പം, പഴം നിറച്ചത് തുടങ്ങി നിരവധി നാലുമണിപ്പലഹാരങ്ങൾ നമ്മളിൽ പലരും കഴിച്ചുകാണും. എന്നാലും എല്ലാവരും ആഗ്രഹിക്കുന്നതും തേടിപ്പോകുന്നതും വ്യത്യസ്തമായ വിഭവങ്ങളാണ്. അത്തരത്തിലൊരു വിഭവമാണ് ഓറഞ്ച് ഡിലൈറ്റ്. പേരുപോലെ തന്നെ വളരെ വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ചേരുവകൾ

ഓറഞ്ച് ജൂസ്- ഒരു കപ്പ്
പഞ്ചസാര- രണ്ട് ടേബിൾ സ്പൂൺ
കോൺഫ്‌ളോ- ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഉണ്ടാക്കാൻ തുടങ്ങുന്നതിന് മുന്നെ എല്ലാ സാധനങ്ങളും അടുത്ത് വെക്കുക. (ഓറഞ്ച് ജ്യൂസ് കയിപ്പ് ടേസ്റ്റ് ആകാതെ ശ്രദ്ധിക്കണം). ഒരു കപ്പ് ഓറഞ്ച് ജ്യൂസിൽ പഞ്ചസാരയും കോൺഫ്‌ളോറും ചേർത്ത് നന്നായി കട്ടയൊന്നും ഇല്ലാതെ ഇളക്കിവെക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് ചെറുതീയിൽ നന്നായി ഇളക്കുക. ഇത് ഒന്ന് തിളച്ച് കുറച്ച് കുറുകി വരുമ്പോഴേക്കും തീ അണച്ച് മിശ്രിതം മൗൾഡിലേക്ക് ഒഴിച്ച് വെക്കുക. കുറച്ചൊന്നു ചൂടാറിയതിന് ശേഷം 56 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് എടുക്കാവുന്നതാണ്.

ലക്ഷ്മി കൃഷ്ണദാസ്
Lakshmikr@gmail.com

 

രുചിയിടത്തിലേക്ക് വീട്ടമ്മമാർക്കും കുറിപ്പുകളയക്കാം. വിഭവങ്ങളുടെ ഫോട്ടോ സഹിതമാണ് അയക്കേണ്ടത്.

വിലാസം

പത്രാധിപർ, രുചിയിടം, പ്രതിവാരം, സിറാജ് ദിനപത്രം. കിഴക്കേ നടക്കാവ്, കോഴിക്കോട്-673006
sirajprathivaram@gmail.com

Latest