Connect with us

Kerala

അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരനോട് രണ്ടാനച്ഛന്റെ കൊടും ക്രൂരത

Published

|

Last Updated

അമ്പലപ്പുഴ |  രണ്ടാനച്ഛന്റെ കണ്ണില്‍ ചോരയില്ലാത്ത മര്‍ദനത്തെ തുടര്‍ന്ന് ആലപ്പുഴ അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മര്‍ദനത്തെ തുടര്‍ന്ന് ശരീരമാസകലം പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ രണ്ടാനച്ഛനായ പുതുവല്‍ സ്വദേശി വൈശാഖിനെ അറസ്റ്റ് ചെയ്തു.പോലീസ് എത്തുന്നതിന് മുമ്പ് വൈശാഖിനെ പിടികൂടിയെ നാട്ടുകാര്‍ ചെറിയ രീതിയില്‍ കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറുകയായിരുന്നു.
വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടിയാണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരുക്കുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. നിരന്തരം വൈശാഖ് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. തുടര്‍ന്ന് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.