Connect with us

Kerala

വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് ഇബ്രാഹിംകുഞ്ഞ്

Published

|

Last Updated

തിരുവനന്തപുരം |പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം പൂജപ്പൂര വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഇബ്രാഹിംകുഞ്ഞ് ഹാജരായത്.

ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസയച്ചതും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതും. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കൊച്ചിയില്‍ വച്ച് ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് വഴിവിട്ട് സഹായം നല്‍കിയതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചതും വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും

Latest