Connect with us

National

യെദ്യൂരപ്പയുടെ വസതിയിലേക്ക് മാര്‍ച്ച്; സിദ്ദരാമയ്യയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കസ്റ്റഡിയില്‍

Published

|

Last Updated

ബെംഗളൂരു |  പൗരത്വ വിഷയത്തില്‍ നാടകം കളിച്ചവര്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹ കേസെടുത്തതിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കള്‍ കസ്റ്റഡിയില്‍. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിന് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ, കോണ്‍ഗ്രസ് നേതാവ് ഗുണ്ടു റാവും എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. സര്‍ക്കാര്‍ പോലീസിനെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.

കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ മാസം 21നാണ് നാടകം കളിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികളേയും അധ്യാുപകരേയും രാജ്യദ്രോഹ കുറ്റം ചമുത്തി അറസ്റ്റ് ചെയ്യുകയായരുന്നു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഇവര്‍ ജയിലിന് പുറത്തിറങ്ങിയത്. സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരെയും, നാടകം കളിച്ച വിദ്യാര്‍ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കെതിരെയുമായിരുന്നു കേസെടുത്തത്.