Connect with us

National

ഡല്‍ഹിയിലെ പരാജയ കാരണം കോണ്‍ഗ്രസിന്റെ തിരോധാനം: കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി  |കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തിരോധനമാണ് ഡല്‍ഹിയില്‍ ബി ജെ പിയുടെ പരാജയത്തിന് കാരണമായതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായതോടെ പോരാട്ടംബി ജെ പിയും ആംആദ്മി പാര്‍ട്ടിയും തമ്മിലായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ജനംഅപ്രത്യക്ഷമാക്കിയതാണോ അതോ കോണ്‍ഗ്രസ് വോട്ടുകള്‍ ആംആദ്മിയിലേക്ക് പോയതാണൊയെന്നതാണ് മറ്റൊരു കാര്യം. കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പില്‍ നാലു ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

ഞങ്ങള്‍ക്ക് 42 ശതമാനവും ആപിന് 48 ശതമാനവും വോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ കണക്കുകൂട്ടല്‍ തെറ്റി. വിദ്വേഷ പ്രസ്താവനകള്‍ തിരിച്ചടിയായെന്ന അമിത് ഷായുടെ നിലപാടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍,തോല്‍വിക്ക് മറ്റ് പല കാരണവുമുണ്ടെന്നും വിശകലനം ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം

Latest