Connect with us

National

സിഎഎ വിരുദ്ധ നാടകം: സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാതാവിനും ജാമ്യം

Published

|

Last Updated

ബെംഗളുരു | പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ ദേശദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച വിദ്യാര്‍ഥിയുടെ മാതാവിനും ജാമ്യം. 14 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെപരാമര്‍ശമുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

പ്രിന്‍സിപ്പല്‍ ഫരീദ ബീഗം (50), നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികളിലൊരാളുടെ മാതാവ് നജുബുന്നിസ (36) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ജനുവരി 30നാണ് കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ നടപടിയെടുത്തത്.

സംഭവത്തിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് പലവട്ടം ചോദ്യം ചെയ്തത് വിവാദമായിരുന്നു.

Latest