Connect with us

Kerala

ആയുധങ്ങള്‍ കാണാതായ സംഭവം: ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട് | കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍ ഐ എ ഉദ്യോഗസ്ഥനായത് കൊണ്ട് ഒരു പക്ഷെ എന്‍ ഐ എയുടെ അന്വേഷണത്തെ പോലുംഅദ്ദേഹത്തിന് തടസ്സപ്പടുത്താനാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി കേന്ദ്രത്തെ ഭയപ്പെടുകയാണ് . നരേന്ദ്രമോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറരുത്. ഡി ജി പിയും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് മുന്‍പുംപറഞ്ഞതാണ്. ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്ത്വരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു കാരണവുമില്ലാതെ കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യു എ പി എ ചുമത്തിയവരോട് ആയുധം കാണാതായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേയു എ പി എ ചുമത്താന്‍ നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു.