Connect with us

Eduline

മെഡി. പി ജി പ്രവേശനത്തിന് ഇനി നീറ്റ് വേണ്ട

Published

|

Last Updated

രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനും എം ബി ബി എസിന് ശേഷമുള്ള പ്രാക്ടീസ് ലൈസന്‍സിനുമായി 2019ലെ മെഡിക്കല്‍ കമ്മീഷന്‍ ആക്ടില്‍ നിര്‍ദേശിച്ച നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) മൂന്ന് വര്‍ഷത്തിനകം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

വിവിധ വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്‌സ് ചെയ്തവരും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത ഇനി നെക്സ്റ്റായിരക്കും. നെക്സ്റ്റ് നിലവില്‍ നടപ്പാക്കുന്നതോടെ എം ഡി, എം എസ് കോഴ്‌സുകളിലെ പ്രവേശനത്തിന് നിലവിലുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി ജി ഇല്ലാതാവും.

അതേസമയം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പി ജി മെഡിക്കല്‍ പ്രവേശനത്തിന് പ്രത്യേക പരീക്ഷ എന്ന വ്യവസ്ഥയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലെ (ഡി എം, എം സി എച്ച്) പ്രവേശനത്തിനുള്ള നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയും തുടരും

Latest