Connect with us

National

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയായി 'കുഞ്ഞു മഫ്ലര്‍ മാൻ’

Published

|

Last Updated

ന്യൂഡൽഹി | മൂന്നാമൂഴത്തിൽ അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചടങ്ങിന് പ്രൗഢിയേകാൻ ഒരു അതി വിശിഷ്ടാതിഥിയുണ്ടാകും. ആം ആദ്മി തൂത്തുവാരിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ കുഞ്ഞു കെജ്‌രിവാളായിരിക്കും ആ വിശിഷ്ടാതിഥി. കെജ്‌രിവാളിന്റെ അതേ ശൈലിയിൽ വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്ലറും അണിഞ്ഞ് ഡൽഹി തെരുവിൽ വിജയം ആഘോഷിച്ച് താരമായ അവ്യാൻ തോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി.

[irp]

“സ്യൂട്ട് അപ്പ് ജൂനിയർ” എന്ന അടിക്കുറിപ്പിൽ ഔദ്യോ ഗിക ട്വിറ്റർ പേജിലൂടെ എ എ പി നേതൃത്വം തന്നെയാണ് കുഞ്ഞു താരത്തെ ക്ഷണിച്ച കാര്യം വ്യക്തമാക്കിയത്. ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസവും എ എ പി അവ്യാൻ തോമറിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
കെജ്‌രിവാൾ ഉപയോഗിക്കാറുള്ള കറുപ്പ് മഫ്ലറിന് സമാനമായ മഫ്ലർ അണിഞ്ഞെത്തിയ അവ്യാനെ “ബേബി മഫ്ലർ” എന്നാണ് സാമൂഹിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എ എ പി പ്രവർത്തകരായ രാഹുൽ തോമറിന്റെയും മികാഷിയുടെയും മകനാണ് അവ്യാൻ തോമർ. പിതാവിന്റെ തോളിലിരുന്ന് മുദ്രാവാക്യം മുഴക്കുന്ന ചിത്രം അതിമനോഹരമായിരുന്നു.

Latest