Connect with us

National

കൊറോണ: ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി കൂടി

Published

|

Last Updated

കൊച്ചി | കൊറോണ വൈറസ് ബാധ ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി. നടപ്പു സാമ്പത്തിക വർഷത്തെ ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം ഇക്കാലയളവിലുണ്ടായിരുന്നതിലും ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് അതോറിറ്റി ചെയർമാൻ കെ എസ് ശ്രീനിവാസ് പറഞ്ഞു.

2019 ഏപ്രിൽ മുതൽ ഡിസംബർ വരെ 1,032 ദശലക്ഷം അമേരിക്കൻ ഡോളർ മൂല്യം വരുന്ന 2,42,218 ടൺ സമുദ്രോത്പന്നമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. അതിനു മുൻവർഷം ഇതേ കാലയളവിൽ ഇത് 589 ദശലക്ഷം അമേരിക്കൻ ഡോളർ മൂല്യം വരുന്ന 1,65,950 ടണ്ണായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിലേക്ക് സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏതാണ്ട് 500 പേർ ഇന്ത്യയിലുണ്ട്. അവരിൽ ആരും തന്നെ കോറോണയുടെ പേരിൽ പ്രശ്‌നങ്ങളുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest