Connect with us

International

ജപ്പാന്‍ ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കടലില്‍ പിടിച്ചിട്ട ജപ്പാന്‍ ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.

കപ്പല്‍ ജീവനക്കാരനാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടയാള്‍. ഇയാളെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

138 ഇന്ത്യക്കാരടക്കം 3,711 പേരാണ് കപ്പലില്‍ ഉള്ളത്. ഇവരില്‍ 175 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധ സ്ഥിരീകരിച്ചിരുന്നു.