Connect with us

National

നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി തളര്‍ന്നുവീണു

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ആര്‍. ഭാനുമതി തളര്‍ന്നുവീണു. ഉടന്‍ തന്നെ അവരെ ചേംബറിലേക്ക് മാറ്റുകയും ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്തു. പനിയെ തുടര്‍ന്ന് അവര്‍ അവശനിലയിലായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും ശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സംഭവം.

അതിനിടെ, ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി. ജയിലില്‍ അനുഭവിക്കേണ്ടിവന്ന മാനസിക സ്ഥിരതയില്ലായ്മ ദയാഹര്‍ജി തള്ളുന്ന വേളയില്‍ രാഷ്ട്രപതി പരിഗണിച്ചില്ലെന്നാണ് വിനയ് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിനയ് കുമാറിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കേന്ദ്രം അറിയിച്ചതോടെ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.

---- facebook comment plugin here -----

Latest