Connect with us

International

കുവൈത്തില്‍ ഭവന പദ്ധതി സൈറ്റില്‍ മണ്ണിടിച്ചില്‍; നാലു തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ശക്തമായ മണല്‍ക്കാറ്റിനെ തുടര്‍ന്ന് ഭവന പദ്ധതി സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് തൊഴിലാളികള്‍ മരിച്ചു. 11 പേരെ മണ്ണിനടിയില്‍ കാണാതായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. അല്‍ മുത്‌ല ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ദുരന്തത്തിനിരയായത്. അഗ്‌നിശമനസേനയും സുരക്ഷാ സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സംഭവ സ്ഥലത്തെത്തിയ ഭവന വകുപ്പു മന്ത്രി ഡോ: റന അല്‍ ഫാരിസ് ദുരന്തത്തെ കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

---- facebook comment plugin here -----

Latest