Connect with us

National

ആഗ്ര-ലക്‌നോ എക്‌സ്പ്രസ് വേയില്‍ ട്രക്കിന് പിന്നില്‍ ബസിടിച്ച് 16 പേര്‍ മരിച്ചു

Published

|

Last Updated

ആഗ്ര | ആഗ്ര-ലക്‌നോ എക്‌സ്പ്രസ് വേയില്‍ ബുധനാഴ്ച രാത്രി 9.50ഓടെയുണ്ടായ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു. 20 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റേഷനറി ട്രക്കിന് പിന്നിലിടിച്ചാണ് അപകടം. ഡല്‍ഹിയില്‍ നിന്ന് 40 യാത്രക്കാരുമായി ബിഹാറിലെ മോത്തിഹരിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഫിറോസാബാദിലെ നഗ്ല ഖന്‍ഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്.

പൊട്ടിയ ടയര്‍ മാറ്റുന്നതിനായി വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിനു പിന്നില്‍ ബസിടിക്കുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ ബസ് വെട്ടിപ്പൊളിച്ചും മറ്റുമാണ് മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. പരുക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും സയ്ഫായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.