Connect with us

National

റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ അധികാരമില്ല; ശഹീന്‍ബാഗ് സമരത്തിനെതിരെ സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ശഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചരിത്ര സമരത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സമരം എത്ര ദിവസം വേണമെങ്കിലും തുടരാം. എന്നാല്‍ അത് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഡല്‍ഹി പോലീസിനും സമരക്കാര്‍ക്കും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.

ഡല്‍ഹി ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അഭിപ്രായം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന റോഡ് ഉപരോധം മൂലം ജനം വലയുന്നു. ഇതിനാല്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചരിക്കുന്നത്. നേരത്തെ സമാന വിഷയം ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ ഹൈക്കോടതിയില്‍ പോയിരുന്നെങ്കിലും ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്.

 

 

Latest