Connect with us

Kerala

വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടാകും: മുഖ്യമന്ത്രി

Published

|

Last Updated

പന്തളം | ഏതു മതത്തിൽ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട പറന്തലിൽ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ട. ആരാധന സ്വതന്ത്രത്തെ ചില വിഭാഗങ്ങൾക്ക് നിഷേധിക്കാനുള്ള ശ്രമം രാജ്യത്തെ വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ടെന്നും എന്നാൽ അത് സംസ്ഥാനത്ത് അനുവദിക്കില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ സമ്മർദ തന്ത്രത്തിന് പെന്തക്കോസ്ത് സഭ അടിമപ്പെടരുത്. പെന്തക്കോസ്ത് സഭയിൽ ഇടയലേഖയനം വായിക്കാറുമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അസ്വസ്ഥത ഉണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ സർക്കാർ മുളയിലെ നുള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനറൽ കൺവെൻഷന് വേണ്ടി ഒരുക്കിയിരുന്ന പന്തൽ ആർ എസ് എസ് നേതൃത്വത്തിൽ സംഘ്പരിവാർ പ്രവർത്തകർ തകർത്തിരുന്നു.

Latest