Connect with us

Malappuram

പ്രൊഫ്‌സമ്മിറ്റ് 2020: ക്യാമ്പസ് നേതൃക്യാമ്പ് സമാപിച്ചു

Published

|

Last Updated

എസ് എസ് എഫ് വൈറ്റലൈസ് നേതൃക്യാമ്പിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി സംസാരിക്കുന്നു

നിലമ്പൂർ | നീതി നിഷേധിക്കപ്പെടുന്ന കാലത്ത് കലാലയങ്ങൾ സമരത്തെരുവുകളാകണമെന്നാണ് ശഹിൻബാഗുകൾ ഓർമപ്പെടുത്തുന്നതെന്ന് വൈറ്റലൈസ് ക്യാമ്പസ് ലീഡേഴ്‌സ് ക്യാമ്പ്. ജനാധിപത്യാവിഷ്‌കാരങ്ങൾ കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്. പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി നിലമ്പൂർ മജ്മഇൽ നടന്ന വൈറ്റലൈസ് ക്യാമ്പസ് ലീഡേഴ്‌സ് ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ ക്യാമ്പസ് പ്രതിനിധികൾ പങ്കെടുത്തു.

സെഷനുകൾക്ക് കൂറ്റമ്പാറ അബ്ദുർറഹ‌്മാൻ ദാരിമി, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് ശറഫുദ്ദീൻ, എം അബ്ദുൽ മജീദ്, ഡോ. നൂറുദ്ദീൻ റാസി, എ പി മുഹമ്മദ് അശ്ഹർ, എം അബ്ദുർറഹ‌്മാൻ, മുഹമ്മദ് നിയാസ്, സഫ‌്വാൻ കോട്ടുമല, ശബീറലി പയ്യനാട് നേതൃത്വം നൽകി.
മാർച്ച് 13, 14, 15 തീയതികളിൽ കാസർകോട് ജില്ലയിലെ മുഹിമ്മാത്ത് ക്യാമ്പസിലാണ് പ്രൊഫ് സമ്മിറ്റിന് വേദിയൊരുങ്ങുന്നത്.