Connect with us

National

ഇന്ത്യ വിഭജിച്ചത് നന്നായി; ഇല്ലങ്കില്‍ ജിന്നയുടെ ലീഗ് രാജ്യത്തെ തകര്‍ത്തേനെ- നട്‌വര്‍ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യ വിഭജനത്തെ അനുകൂലിച്ചും ഇതില്‍ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നട്‌വര്‍ സിംഗ്. ഇന്ത്യ വിഭജിച്ചത് നന്നായി എന്നാണ് തന്റെ കാഴ്ച്ചപ്പാട്. ഇല്ലെങ്കില്‍ ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് രാജ്യത്തെ അസ്ഥിരപ്പെടുത്തുമായിരുന്നു. സംഘര്‍ഷങ്ങള്‍ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടാവുകയെന്നും നട്‌വര്‍ സിംഗ് പറയഞ്ഞു. എം ജെ അക്ബറിന്റെ പുതിയ പുസ്തകമായ Gandhh”s Hinduism, The tsruggle against Jinnah”s Islam എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് രാജ്യത്തെ വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. 1946 ആഗസ്റ്റ് 16ന് കൊല്‍ക്കത്തയില്‍ നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. ആയിരക്കണക്കിന് ഹിന്ദുക്കളാണ് അന്ന് കൊല്ലപ്പെട്ടത്. അതിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ബിഹാറിലും കൊല്ലപ്പെട്ടു. ലീഗിന്റെ പ്രവര്‍ത്തനത്തിലുള്ള അനുരണനങ്ങളായാണ് കൊല്‍ക്കത്തയിലും ബിഹാറിലും വര്‍ഗീയ കലാപങ്ങളുണ്ടായത്. വിഭജനം നടന്നില്ലായിരുന്നെങ്കില്‍ മുസ്ലിം ലീഗ് ഇന്നും രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമായിരുന്നില്ല.
1946 സെപ്റ്റംബര്‍ 2ന് രൂപവത്കരിച്ച ഇടക്കാല സര്‍ക്കാറില്‍ മുഹമ്മദലി ജിന്ന ഭാഗമാകാതിരുന്നത് ഭിന്നിപ്പിന്റെ ലക്ഷ്യം മാത്രം നിര്‍ത്തിയാണ്. പിന്നീട് സര്‍ക്കാറില്‍ ഭാഗമായപ്പോള്‍ മുന്നോട്ടുവെച്ച എല്ലാ പ്രമേയങ്ങളെയും ജിന്ന തള്ളിയതും ഇതിന് ഉദാഹരണമാണെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.

 

Latest