Connect with us

National

ശബരിമല: വിശാല ബെഞ്ച് രൂപവത്ക്കരിച്ചത് സാധുവായ തീരുമാനം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസവും നിയമവുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങള്‍ളില്‍ തീരുമാനമെടുക്കുന്നതിന് വിശാല ബെഞ്ച് രൂപവത്ക്കരിച്ചത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി. ഫാലി എസ് നരിമാന്‍ അടക്കമുള്ളവര്‍ വിശാല ബെഞ്ച് രൂപവത്ക്കരിച്ചതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിധി പറഞ്ഞത്. വിശാല ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളെക്കുറിച്ചും കോടതി തീരുമാനിച്ചു. ഏഴു ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. 17 തീയ്യതി മുതല്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

വാദം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി തീരുമാനം. നേരത്തെ പത്ത് ദിവസത്തെ വാദം മാത്രമാണ് നടക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. എന്നാല്‍ നിരവധി കക്ഷികളുടെ വാദം ഉള്ളതിനാല്‍ ഇത് നടക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിശാല ബെഞ്ചിലെ ഒമ്പത് പേരില്‍ ഒളായ ജസ്റ്റിസ് ആര്‍ ഭാനുമതി അഞ്ച് മാസത്തിനുള്ളില്‍ വിരമിക്കാനിരിക്കുന്നതിനാല്‍ ഇതിനുള്ളില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്.

വിശാല ബെഞ്ച് പരിഗണിക്കുന്ന നിര്‍ണായക വിഷയങ്ങള്‍ ഇവയാണ്

1. മത സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ് ?

2. ഭരണഘടന പ്രകാരം ധാര്‍മികതയുടെ അര്‍ഥം എന്താണ്?

3. മത വിഭാഗങ്ങളും മൗലികാവകശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

4. മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം?

5. മതകാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത?

6 മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹരജി നല്‍കാന്‍ സാധിക്കൂമോ?

7.അനുച്ഛേദം 25(ബി)യില്‍ പറയുന്ന ഹിന്ദു വിഭാഗം എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് എന്ത്?

വിശാലബെഞ്ചിന് വിട്ടതിനെ എതിര്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങള്‍ വിശദമായി കേട്ടാണ് കോടതി ഇന്ന് ഉത്തരവിട്ടിരിക്കുന്നത്.

Latest