Connect with us

National

ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ പകുതി ബംഗ്ലാദേശികളും അവരുടെ രാജ്യം വിടും: കേന്ദ്രമന്ത്രി

Published

|

Last Updated

ഹൈദരാബാദ് |  ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ഭാഗം ശൂന്യമാകുമെന്നും അവിടത്തെ ജനങ്ങള്‍ കൂട്ടത്തോടെ ഇവിടേക്ക് വരുമെന്നും കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയും ചന്ദ്രശേഖര്‍ റാവുമെല്ലാം അതിന്റെ ഉത്തരവാദിത്വം വഹിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഹൈദരാബിദില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ബി ജെ പി ക്യാമ്പയിനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമം എങ്ങനെയാണ് ഇന്ത്യയില്‍ താമസിക്കുന്ന 130 കോടി ജനങ്ങള്‍ക്ക് എതിരാകുന്നതെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുതെളിയിക്കണം. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് സി എ എകൊണ്ടുവന്നത്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആ രാജ്യങ്ങളിലെ മുസ്ലിംകള്‍ക്കും പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.