Connect with us

National

രാജ്യത്ത്‌ വര്‍ധിക്കുന്ന തൊഴിലില്ലായ്മ: പ്രധാനമന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി അഖിലേഷ് യാദവ്‌

Published

|

Last Updated

ലഖ്‌നോ |  രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു ഇടപെടലും നടത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാറിനുമെതിരെ കടുത്ത പരിഹാസവുമായി യു പി മുന്‍മുഖ്യമന്തിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോദി എന്തെങ്കിലുമൊരു “ആസനം” (യോഗ) നിര്‍ദേശിക്കണമെന്ന് അഖിലേഷ് പറഞ്ഞു. തന്റെ മുതുകിന്റെ ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെ പരിഹരിച്ച അഖിലേഷ് അതുപോലൊരു ആസനം യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കൂടി നടത്തിയാല്‍ നന്നായിരിന്നുവെന്നും പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അഖിലേഷ് കുറ്റപ്പെടുത്തി.

നേരത്തെ ലോക്‌സഭയിലാണ് സൂര്യനമസ്‌ക്കാരത്തെ കുറിച്ച് മോദിപറഞ്ഞത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റു വാങ്ങേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് തോളിന് ശക്തികൂട്ടാന്‍ സൂര്യനമസ്‌ക്കാരത്തിന്റെ എണ്ണം കൂട്ടുന്നതായി മോദി പറഞ്ഞത്.

 

 

---- facebook comment plugin here -----

Latest