Connect with us

Kerala

രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം:  | പൗരത്വ ഭേദഗതി നിയമത്തിത്തില്‍ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നിരഹാര സമരം പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വാമി ഹരിനരായണന്റെ നേതൃത്വത്തില്‍ഡ ചേര്‍ന്ന അയ്യപ്പ ധര്‍മസേന ട്രസ്റ്റ് ബോര്‍ഡ് യോഗമാണ് തീരുമാനം എടുത്തത്. അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വര്‍ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് സംഘടനയുടെ പൊതു തീരുമാനത്തിന് എതിരാണെന്ന് വിലയിരുത്തിയാണ് നടപടി.

പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. പാക്കിസ്ഥാനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണ്. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മസേനയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.