Connect with us

Gulf

ഗോ എയര്‍ മുംബൈയില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു

Published

|

Last Updated

ദോഹ | ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ മുംബൈയില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. 2020 മാര്‍ച്ച് 19 മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ് ആരംഭിക്കും.

മുംബൈയില്‍ നിന്ന് വൈകിട്ട് 5.50 ന് പുറപ്പെടുന്ന ജി 87 വിമാനം ഖത്തര്‍ പ്രാദേശിക സമയം 7.30 ന് ദോഹയിലെത്തും. ദോഹയില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ജി 88 വിമാനം മുംബൈയില്‍ പുലര്‍ച്ചെ 2.40ന് എത്തിച്ചേരും. പുതിയ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ഗോ എയറിന്റെ വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.

Latest