Connect with us

Gulf

സഊദിയില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയ ശേഷം സഊദി മന്ത്രാലയം പുറത്തിറക്കിയ ഡെയ്ലി ഫോളോ-അപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതു മുതല്‍ ഇതുവരെ 4,610 പേരാണ് ചൈനയില്‍ നിന്നും സഊദിയിലെത്തിയത്. 3,315 പേര്‍ നേരിട്ടുള്ള വിമാന മാര്‍ഗവും 1,450 പേര്‍ കണക്ഷന്‍ വിമാനങ്ങളിലൂടെയും എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യത്തേക്ക് വൈറസ് പകരുന്നത് തടയുന്നതിന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും അടിയന്തര പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും ചൈനയിലേക്ക് യാത്ര ചെയ്യുന്നത് സഊദി പാസ്‌പോര്‍ട്ട് മന്ത്രാലയം വിലക്കിയിട്ടുണ്ട്.

Latest