Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ്: മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ റെക്കോഡ് പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിംഗ്. ഇതില്‍ സീലംപൂരാണ് മുന്നില്‍- 71.4 ശതമാനം. മുസ്തഫാബാദ്, ബബര്‍പുര്‍, സീമപുരി എന്നിവിടങ്ങളില്‍ യഥാക്രമം 70.55, 65.4, 68.08ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയെക്കാളും ഉയര്‍ന്ന പോളിംഗാണ് ഇവിടങ്ങളിലെത്.

അതേസമയം, സംസ്ഥാനത്തെ മൊത്തം പോളിംഗ് കഴിഞ്ഞ തവണത്തെക്കാള്‍ ആറു ശതമാനം കുറഞ്ഞു. 2015ല്‍ 67.12 ശതമാനമായിരുന്നു പോളിംഗെങ്കില്‍ ഇത്തവണ 61.7 ആണ്.

Latest