Connect with us

International

സാര്‍സിനെ പിന്നിലാക്കി കൊറോണ; ചൈനയില്‍ മരണം 803

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 803 ആയി. ശനിയാഴ്ച മാത്രം 81 പേര്‍ മരിച്ചു. വുഹാന്‍ പ്രവിശ്യയില്‍ മാത്രമായി കൊറോണ 780 പേരുടെ ജീവനെടുത്തു.

ഇതോടെ കൊറോണ ബാധിത മരണങ്ങളുടെ എണ്ണം 2003ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകെ 774 പേരാണ് സാര്‍സ് ബാധിച്ച് മരിച്ചത്. 34,800 ആണ് ഇതേവരെ കൊറോണ സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതില്‍ 25,000ത്തോളം പേര്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. അതിനിടെ, കൊറോണ പ്രതിരോധത്തിനായി ചൈനക്ക് ഒരുലക്ഷം മാസ്‌കുകള്‍ നല്‍കുമെന്ന് നേപ്പാള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest