Connect with us

Gulf

യു എ ഇയില്‍ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ സഊദി പങ്കെടുക്കും

Published

|

Last Updated

ദമാം | “അറബ് ഗള്‍ഫ് സെക്യൂരിറ്റി 2” എന്ന ശീര്‍ശകത്തില്‍ യു എ ഇയില്‍ നടക്കുന്ന ജി സി സി രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസത്തില്‍ സഊദി അറേബ്യ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. പ്രതിസന്ധികളേയും അടിയന്തിര സാഹചര്യങ്ങളേയും അഭിമുഖീകരിക്കല്‍, അടിയന്തിര സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ സുക്ഷാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംയുകത സൈനികാഭ്യാസം നടത്തുന്നത്.