Connect with us

National

എക്‌സിറ്റ്‌പോളുകള്‍ പാളും; ബി ജെ പി അധികാരത്തിലെത്തും- മനോജ് തിവാരി

Published

|

Last Updated

ന്യൂഡല്‍ഹി: ഇപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ്‌പോളുകളെല്ലാം തെറ്റുമെന്നും ഡല്‍ഹിയില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നും പാര്‍ട്ടി അധ്യക്ഷന്‍
മനോജ് തിവാരി. 44 സീറ്റുകള്‍വരെ ബി ജെ പി നേടും. സര്‍വ്വേകള്‍ക്കൊന്നും അടിസ്ഥാനമില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന് ബി ജെ പിക്ക് ഉറച്ച പ്രതീക്ഷയുണ്ട്. ഇനി ഫലം വന്നാല്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയരുതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മനോജ് തിവാരിയുടെ പ്രതികരണം വന്നതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ ആം ആദ് മി തീരുമാനിച്ചു. പ്രവര്‍ത്തകരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ച സ്ട്രാംഗ് റൂമുകള്‍ക്ക് മുമ്പില്‍ വിന്യസിക്കാന്‍ നടപടി തുടങ്ങി. വോട്ടെണ്ണല്‍ ദിവസം വരെ പ്രവര്‍ത്തകര്‍ ഊഴമിട്ട് ട്രോംഗ് റോമുകള്‍ക്ക് മുമ്പില്‍ കാവലിരിക്കുമെന്നും എ എ പി നേതാക്കള്‍ പറഞ്ഞു.