Connect with us

National

പഞ്ചാബില്‍ മതഘോഷയാത്രക്കിടെ സ്‌ഫോടനം; 15 മരണം

Published

|

Last Updated

ചണ്ഡിഗഢ് | പഞ്ചാബിലെ തന്‍ താരന്‍ ജില്ലയില്‍ ഒരു മത ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 15 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് എസ്എസ്പി ധ്രുവ് ദാഹിയ പറഞ്ഞു. മൂന്ന് പേര്‍ മരിച്ചതയായാണ് ഔദ്യോഗിക സ്ഥിരീകരണം.

ട്രാക്ടര്‍ ട്രോളിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. നഗര്‍ കീര്‍ത്തന്‍ എന്ന മത ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു അപകടം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ട്രാക്ടര്‍ ട്രോളിയും പൊട്ടിത്തെറിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.