Connect with us

Ongoing News

ട്വന്റിയിലെ നാണക്കേടിന് ഏകദിനത്തില്‍ കണക്ക് തീര്‍ത്ത് കിവീസ്

Published

|

Last Updated

ഹാമില്‍ട്ടണ്‍ | ഇന്ത്യന്‍ മുന്നേറ്റ നിരയെ അനായാസം എറിഞ്ഞിട്ട്, വാലറ്റത്തിന്റെ ചെറുത്ത്‌നില്‍പ്പിനെ അതിജീവിച്ച് രണ്ടാം ഏകദിനത്തിലും കിവീസിന് ജയം. ഇന്ത്യയെ 22 റണ്‍സിനാണ് ആതിഥേയര്‍ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര ആദ്യം രണ്ട് മത്സരങ്ങളിലും ജയിച്ച ന്യൂസിലന്‍ഡിന് സ്വന്തം. ട്വന്റി- ട്വന്റി പരമ്പരയില്‍ ഇന്ത്യയോട് മുഴുവന്‍ മത്സരങ്ങളിലും തോറ്റ് നാണക്കേടിലായിരുന്ന കിവീസിന്റെ ഒരു പകരം വീട്ടിലായി ഏകദിന പരമ്പര മാറി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ എട്ടിന് 273 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.3 ഓവറില്‍ 251ന് പുറത്താകുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ റോസ് ടെയ്‌ലര്‍ (73*) രണ്ടാം ഏകദിനത്തിലും ആതിഥേയര്‍ക്കായി തിളങ്ങി. മാര്‍ട്ടിന്‍ ഗപ്ടില്‍ (79), അരങ്ങേറ്റക്കാരനായ ജാമിസണ്‍ 25 എന്നിവരാണ് കിവീസിന്റെ പ്രധാന സ്‌കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ വലിയ തിരിച്ചടിയാണ് ലഭിച്ചത്. മുന്നേറ്റ താരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറി. ഒരുഘട്ടത്തില്‍ ആറിന് 129 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ ജഡേജയാണ് മാനക്കേടില്‍ നിന്ന് രക്ഷിച്ചത്. ഏഴാം വിക്കറ്റില്‍ ശാര്‍ദുല്‍ ഠാക്കൂറിനെ (18) കൂട്ടുപിടിച്ച്ജഡേജ രക്ഷാപ്രവര്‍ത്തനം നടത്തി. രവീന്ദ്ര ജഡേജ (55), മധ്യനിര ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യര്‍ (52), നവ്ദീപ് സെയ്‌നി (45) എന്നരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പൃഥ്വി ഷാ (24), മായങ്ക് അഗര്‍വാള്‍ (3), ക്യാപ്റ്റന്‍ വിരാട് കോലി (15), ലോകേഷ് രാഹുല്‍ (4), കേദാര്‍ ജാദവ് (9) എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

കിവീസിനായി ഹാമിഷ് ബെന്നെറ്റ്, ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍, കോളിന്‍ ഡി ഗ്രാന്ദോം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.