Connect with us

Kerala

വയാനാട്ടില്‍ പട്ടാപ്പകല്‍ തോക്കേന്തി മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ സ്ത്രീകളും

Published

|

Last Updated

കല്‍പറ്റ | വയനാട് മാനന്തവാടിയില്‍ തോക്കേന്തി പട്ടാപകല്‍ മാവോയിസ്റ്റ് പ്രകടനം. തലപ്പുഴ കമ്പമലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏഴ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയത്. നഗരത്തില്‍ ഇവര്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.

സംഘത്തില്‍ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു. കൈയില്‍ തോക്കുമായി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. കമ്പമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നുമാണ് ഇവര്‍ കവലയില്‍ പതിച്ച പോസറ്ററുകളുടെ ഉള്ളടക്കം.

സിപിഎം മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പോലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

Latest