Connect with us

National

വിവരശേഖരണം: നോ പറഞ്ഞ് കർണാടക ജനത

Published

|

Last Updated

ബെംഗളൂരു | സർക്കാർ പദ്ധതികൾക്ക് വേണ്ടിയുള്ള വിവര ശേഖരണത്തിന് സ്വകാര്യ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ കർണാടകയിലെ ജനങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമവും എൻ ആർ സിയും നടപ്പാക്കുന്നതിന് വേണ്ടിയാണ് വിവരം ശേഖരിക്കുന്നതെന്ന് കരുതിയാണ് ജനങ്ങൾ മാറി നിൽക്കുന്നത്.
ഇതേത്തുടർന്ന് ധനവകുപ്പ് ജില്ലാതലത്തിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തി.

ക്ഷേമപദ്ധതികൾക്ക് വേണ്ടിയാണ് വിവരം ചോദിക്കുന്നതെങ്കിലും എൻ ആർ സി, പൗരത്വ പട്ടിക എന്നിവക്ക് വേണ്ടിയാണെന്ന് കരുതി വിവരശേഖരണവുമായി ജനങ്ങൾ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടകയിലെ തീരപ്രദേശങ്ങൾ, ഉത്തര കന്നഡ, വിജയപുര, മൈസൂരു എന്നിവിടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉദ്യോഗസ്ഥർക്ക് നേരെ ഉയർന്നത്.
ന്യൂനപക്ഷങ്ങൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിലും ശക്തമായ എതിർപ്പാണുയരുന്നത്. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.

Latest