Connect with us

Gulf

കൊറോണ: ചൈനയിലെ ലുലു ജീവനക്കാര്‍ സുരക്ഷിതര്‍

Published

|

Last Updated

അബുദാബി | കൊറോണ വൈറസ് പടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയിലും ഹോങ് കോംഗിലുമുള്ള ലുലു ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ഏകദേശം 200 ലധികം മലയാളികളടക്കമുള്ള ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ് കോംഗിലുമായുള്ളത് . ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇവര്‍ക്കാവശ്യമായ മാസ്‌ക്കടക്കമുള്ള എല്ലാ സംരക്ഷിത കവചങ്ങളും ഇന്ത്യയില്‍ നിന്നും യു എ ഇ യില്‍ നിന്നുമായി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയില്‍ നിന്നും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു