Connect with us

Kerala

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്: പാലക്കാട് സ്വദേശി പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അനധികൃതമായി സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കുട്ടി എന്നയാളാണ് മുംബൈ പോലീസും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചങ്ങരംകുളത്തുനിന്ന് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.നിരവധി ഉപകരണങ്ങളും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്. വിദേശികളടക്കം ശൃംഖലയില്‍ കണ്ണികളാണെന്ന് പോലീസ് പറയുന്നു.

സിം ബോക്‌സ് എന്ന ഉപകരണം ഉപയോഗിച്ച് അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദംവരുത്തുന്നസംവിധാനമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന സംവിധാനമാണിത്.

2019 സെപ്തംബറില്‍ പ്രതിരോധ വിഭാഗത്തിന് ലഭിച്ച സംശയകരമായ ചില ഫോണ്‍കോളുകളാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചത്. പിടിച്ചെടുത്ത സിം ബോക്‌സ് ചൈനീസ് നിര്‍മിതമാണ്. പരിശോധനകളില്‍ എട്ട് സിം ബോക്‌സുകളും 600 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ മുഹമ്മദ് കുട്ടിനേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായതെന്ന് അന്വേഷണ സംഘം പറയുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

Latest