Connect with us

Organisation

പൗരത്വം ഔദാര്യമല്ല: യുവജന റാലിക്കൊരുങ്ങി ചെർപ്പുളശ്ശേരി

Published

|

Last Updated

പാലക്കാട് | പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നുഎന്ന പ്രമേയത്തിൽ എസ് വൈ എസ് പാലക്കാട് ജില്ലാ യുവജനറാലി ഇന്ന് ചെർപ്പുളശ്ശേരിയിൽ നടക്കും. നെല്ലായ മഞ്ചലക്കിൽ ഒരുക്കിയ നഗരിയിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു.

4.30ന് മഞ്ചക്കൽ പെട്രോൾ പമ്പ് പരിസരത്ത് നിന്ന്‌ റാലി ആരംഭിക്കും. ജില്ലയിലെ12സോണിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. വൈകീട്ട് 5.30ന് ചെർപ്പുളശ്ശേരി ടൗണിൽ സജ്ജീകരിച്ച നഗരിയിൽ നടക്കുന്ന പൊതുസമ്മേളനം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാ ളിയേക്കൽ, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി സംസാരിക്കും.

പൗരത്വത്തെ പ്രശ്‌നവത്കരിച്ച്‌ രാജ്യത്തെ ജനങ്ങളെ മതപരമായി വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂപപ്പെട്ട ജനാധിപത്യ ഐക്യനിരക്ക് ശക്തി പകരുന്ന പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകുന്നതിന് പുറമെ ജില്ലയിലെ 59 സർക്കിളുകളിൽ നിന്ന് തിരഞ്ഞെടുത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയ 2000 ടീം ഒലീവ് അംഗങ്ങളെ നാടിന് സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുലൈമാൻ ചുണ്ടമ്പറ്റ, ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ അറിയിച്ചു.

ജില്ലാ യുവജന റാലിയുടെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ 100 കേന്ദ്രങ്ങളിൽ സമരസദസ്സ്, യൂത്ത്മാർച്ച്, ഡ്രൈവേഴ്‌സ്‌ സംഗമം, റിലാക്‌സ്, കുടുംബ സംഗമം, മഈശ സമർപ്പണം, സാന്ത്വന സ്പർശം, സ്മൃതി സംഗമം, വീടുകളിൽ വായനാ സംസ്‌കാരം വളർത്താൻ റീഡ്‌ ഷെൽഫ്, റൗളത്തുൽ ഖുർആൻ, ഇതര സംസ്ഥാന തൊഴിലാളി സംഗമം, ലഹരിക്കെതിരെ ഷേക്ക്ഹാന്റ്, അടുക്കളത്തോട്ടം, സംഘകൃഷി, പ്രൊഫഷനൽ മീറ്റ്, കർഷക സംഗമം, ഗ്രാമ സഞ്ചാരം, ചരിത്ര സെമിനാർ, ബാലസഞ്ചയം, യുവജന പ്രയാണം, പ്രതിനിധി സമ്മേളനം തുടങ്ങിയ പരിപാടികൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest